Thursday, November 29, 2007

ബേക്കല്‍ കോട്ട -കവിത


സുരേന്ദ്രന്‍ കാടങ്കോട്‌
കടല്‍ അലറിത്തുള്ളുമ്പോഴും

തിരയൊതുക്കി ഒഴുകുമ്പോഴും

ബേക്കല്‍കോട്ടയ്ക്ക്‌ ഒരേ ഭാവമാണ്‌

കടലില്‍ചെഞ്ചായം കലരുന്നതും

മടുക്കാതെകാറ്റ്‌ വന്ന്‌ വിളിക്കുന്നതും

ടൂറിസം വകുപ്പ്‌വെള്ളപൂശാന്‍ വന്നതു-

മറിയാതെഇതെന്തൊരു കിടപ്പാണ്‌..!

യുദ്ധക്കോപ്പുമായ്‌ കപ്പല്‍ വരുന്നതും

മുക്കുവത്തോണി മുങ്ങി താഴുന്നതും

സ്വപ്നം കണ്ട്‌ ഞെട്ടിയുണരുന്നതൊഴിച്ചാല്

‍പീരങ്കിത്തുറകളുംഇരുളറകളും

ഒരേ കിടപ്പാണ്‌സ്മാരകമായി...!