സ്വേത, ജിഎച്ച്‌എസ്‌എസ് ഉദുമ
വെറും ആറടി മണ്ണിനുടമയാണു നാം.
ജിവിതാവസാനം നാം മണ്ണോടു മണ്ണാകുന്നു.
ജീവിതത്തിന്റെ നാള്‍ വഴികളില്‍
ചവിട്ടിപ്പോന്ന വെറും മണ്ണല്ല മണ്ണ്
സ്വാതന്ത്യത്തിനു വേണ്ടി പോരാടിയ നിമിഷങ്ങളില്
ചോരവീണ് കുതിര്‍ന്ന മണ്ണ്
കൂലിവേല ചെയ്യുന്ന കര്‍ഷകന്റെ
വിയര്‍പ്പിറ്റു വീഴുന്ന മണ്ണ്
യുദ്ധങ്ങളില്‍ ഉറ്റവര്‍ നഷ്ടപ്പെടുന്നവരുടെ
കണ്ണീര്‍ ഏറ്റുവാങ്ങുന്ന മണ്ണ്
എല്ലാം കാണാന്‍ മണ്ണുമാത്രം
ഒടുവിലെല്ലാറ്റിനും സാക്ഷി മണ്ണു മാത്രം
മണ്ണെല്ലാവര്‍ക്കും സ്വന്തം.
മനുഷ്യര്‍ മാത്രമല്ല മണ്ണിനവകാശികള്
ഭൂമിയിലെ സമസ്തവും മണ്ണിനവകാശികളാണ്
സകല മനുഷ്യരുടേയുംമര്‍ദ്ദനമേറ്റു വാങ്ങുന്ന മണ്ണ്
ക്ഷമ വെടിയാത്ത മണ്ണ്
ജീവിതാവസാനം നാംമണ്ണുമായ് ചങ്ങാത്തത്തിലാവും
ഒരിക്കലും പിരിയാത്ത വിധം
ഒരിക്കലും പിരിയാത്ത വിധം..........